1. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
  2. പറയുക: മനുഷ്യരുടെ രക്ഷിതാവിനോട്‌ ഞാന്‍ ശരണം തേടുന്നു.
  3. മനുഷ്യരുടെ രാജാവിനോട്‌.
  4. മനുഷ്യരുടെ ദൈവത്തോട്‌.
  5. ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.
  6. മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.
  7. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍